പോസ്റ്റുകള്‍

നാളെ രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ...

 നാളെ (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും.  07.56.32 ന്  ഏതാണ്ട് നമ്മുടെ  ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്യും.  സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ  ചക്രവാളത്തോട് ചേർന്ന് മറയുന്നതിന്  പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.    ഏതാനും  സഞ്ചാരികൾ വർഷങ്ങളായി  താമസിച്ച് ഗവേഷണം നടത്തി വരുന്ന ബഹിരാകാശ നിലയത്തിലെ ഭാരമില്ലായ്മയിൽ കഴിയുന്ന  സഞ്ചാരികളുടെ തമാശയും കൗതുകവും നിറഞ്ഞ ജീവിതവും  പ്രവർത്തനങ്ങളും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അന്താരാഷ്ട്ര  ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക  ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ലഭിക്കാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യക ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ വീഡിയോകൾക്ക് ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtube.com/playlist?list=PL9AshZEiXvDnI...

ബഹിരാകാശ നിലയത്തെ കാണാം.

 തിങ്കളാഴ്ച (ഫെബ്രുവരി 8) വൈകിട്ട് 07.46.41 ന് ആകാശത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും.  07.50.25 ന് തെക്കു കിഴക്കു ഭാഗത്തെ ചക്രവാളത്തിൽ അസ്തമിക്കും. 07.48.33 ന് നമ്മുടെ ഉച്ചിയിലൂടെ കടന്നു പോകും. ഇപ്പോഴത്തെ അനുകൂല കാലാവസ്ഥയിൽ ഈ കാഴ്ച ഏറെ മനോഹരമായിരിക്കും.   20 വർഷക്കാലമായി ഏതാനും ബഹിരാകാശ സഞ്ചാരികൾ താമസിച്ച് ഗവേഷണം നടത്തി വരുന്ന അന്താരാഷ്ട്ര  ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ താഴെ ലിങ്കിലെ വീഡിയോ കാണാം.                                          വീഡിയോ കാണാൻ ക്ലിക്ക് ഇവിടെ ചെയ്യുക  ഇല്യാസ് പെരിമ്പലം 9745 200 510

Income tax 2020-21

2020-21 വർഷത്തെ ഇൻകം   ടാക്സ് കണക്കാക്കുന്നതിനും Final Statement, Form 10E, Form 12BB മുതലായവ തയ്യാറാക്കുന്നതിനും സഹായകരമായ  എക്സൽ ഫോർമാറ്റിലുള്ള ഒരു സോഫ്റ്റ്‌വെയർ ആണിത്.  തയ്യാറാക്കിയത്  സുധീർകുമാർ TK, കൊക്കല്ലൂർ രാജൻ N ബാലുശ്ശേരി  ഇവിടെ  ക്ലിക്ക് ചെയ്യുക

LSS/USS പരീക്ഷകള്‍ ഏപ്രില്‍ 7 ന്

 2 020-21 അക്കാദമിക് വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷ കൾ   2021 ഏപ്രിൽ 7 ബുധനാഴ്ച നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ, സിലബസ് എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും .

Software to calculate revised pay and arrears

 പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശചെയ്ത പുതിയ ശമ്പള സ്കെയിൽ പ്രകാരം ഉള്ള ശമ്പള ഫിക്സേഷൻ നടത്തുന്നതിന് സഹായകമായ  സോഫ്റ്റ്‌വെയറിന്റെ ലിങ്ക് ആണിത് . കോഴിക്കോട് ചരക്ക് സേവന നികുതി വകുപ്പിലെ അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ആയ ശ്രീ. ഷിജോയ് ജെയിംസ് ആണ് ഇത് തയ്യാറാക്കിയത്.  വിൻഡോസിലും ഉബുണ്ടുവിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എക്സൽ അടിസ്ഥാനത്തിലുള്ളതാണ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുതിയ ബേസിക്  പേ യും അരിയറും എളുപ്പത്തിൽ കണക്കാക്കാം. സോഫ്റ്റ്‌വെയർനായി ഇവിടെ ക്ലിക്ക് ചെയ്യുക 

CHANDRAYAAN 2 ചന്ദ്രയാന്‍ 2 | India's Second Mission to Moon

ഇമേജ്